തിരുവനന്തപുരം: സംസ്‌ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി. തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ സ്പീക്കർ എ.എൻ.ഷംസീർ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി..കേരള സ്കൂൾ ശാസ്ത്രോത്സവം രജിസ്ട്രേഷൻ കിറ്റ് ജനറൽ കൺവീനർ ശ്രീ. എം കെ ഷൈൻമോന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് കൈമാറി. ഇന്ന് രജിസ്ട്രേഷനാണ് നടക്കുന്നത് തൈക്കാട് ഗവ മോഡൽ എച്ച്എസ്എസിലാണ് രജിസ്ട്രേഷൻ കൗണ്ടറുകൾ. 14 ജില്ലകളിൽ നിന്നായി 7000 വിദ്യാർത്ഥികൾ മത്സരിക്കും. മൂന്നു നേരം ഭക്ഷണം നൽ കുന്നതിനായി തൈക്കാട് ഗവ എച്ച്എസ്എൽപിഎസിൽ ഊട്ടുപുര ഒരുക്കിയിട്ടുണ്ട്. പതിനായിരത്തോളം പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. ഹൈസ്‌കൂൾ വിഭാഗം ക്വിസ് മത്സരങ്ങൾ മാത്രമാണ് ഇന്ന് നടക്കുക.
.