പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഓഫീസുകളിലിരുന്ന് സ്കൂൾ പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കരുത്: സ്കൂൾ രേഖകൾ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതില്ല

Nov 30, 2023 at 9:30 am

Follow us on

തിരുവനന്തപുരം:പ്രധാന അധ്യാപകരെ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് രേഖകളുമായി വിളിച്ചുവരുത്തി പരിശോധനാ റിപ്പോര്‍ട്ട് തയ്യാറാക്കുന്ന രീതി അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകളിലെ ഇന്‍സപെക്ഷന്‍ ഡയറി ഉള്‍പ്പെടെയുള്ളവ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ട് വിസിറ്റിങ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് ചട്ട വിരുദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വിവിധ സ്‌കൂളുകളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സൂപ്പര്‍ ചെക്ക് സെല്‍ വിഭാഗം നടത്തിയ പരിശോധനകളിൽ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ കസേരയിലിരുന്നുള്ള റിപ്പോര്‍ട്ട് തയ്യാറാക്കല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവ്. സ്‌കൂളില്‍ സൂപ്പര്‍ ചെക്ക് സെല്‍ പരിശോധനക്കെത്തിയപ്പോള്‍ സ്‌കൂളുകളില്‍ സൂക്ഷിക്കേണ്ട ഇന്‍സ്പക്ഷന്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ പലതും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍മാരുടെ കൈവശമാണെന്ന വിവരമാണ് ലഭിച്ചത്.

ഇതുമൂലം സൂപ്പര്‍ചെക്ക് സെല്ലിന്റെ പരിശോധന അവതാളത്തിലായി. വിദ്യാഭ്യാസ ഓഫീസുകളിലേക്ക് വിളിച്ചു വരുത്തിയ രേഖകള്‍ സമയബന്ധിതമായി തിരികെ സ്‌കൂളുകളില്‍ എത്തുന്നില്ലെന്നും സൂപ്പര്‍ ചെക്ക് സെല്‍ പരിശോധനകളില്‍ വെളിവായിട്ടുണ്ട്. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഓരോ വിദ്യാലയ വര്‍ഷത്തിലും ഏറ്റവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന എല്ലാ സ്‌കൂളുകളിലും സന്ദര്‍ശനം നടത്തി സമഗ്രമായ പരിശോധനയും അതിന് പൂറമെ ഓരോ വിദ്യാലയ വര്‍ഷത്തിലും ഏറ്റവും ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും ആകസ്മിക സന്ദര്‍ശനവും നടത്തണമെന്നാണ് ചട്ടം. ഇതിനു ന്യായീകരിക്കത്തക്കതല്ല. ആയതിനാല്‍, ഇത്തരം ചട്ട വിരുദ്ധ നടപടികളില്‍ ഏര്‍പ്പെടുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടികള്‍ സ്വീകരിക്കുന്നതാണ്.
സ്‌കൂളുകളില്‍ സൂക്ഷിക്കേണ്ട എല്ലാ രേഖകളും ഏത് സമയത്തും ലഭ്യമാകത്തക്ക തരത്തില്‍ പ്രധാനാധ്യാപകന്റെ പക്കല്‍ സുരക്ഷിതമായി വെക്കേണ്ടതും വിദ്യാഭ്യാസ അധികാരികള്‍ സന്ദര്‍ശനം/ആകസ്മിക സന്ദര്‍ശനം നടത്തുന്ന വേളയില്‍ അധികാരികള്‍ക്ക് മുന്‍പാകെ സമര്‍പ്പിക്കേണ്ടതുമാണ്. ഇതില്‍ വീഴ്ച വരുത്തുന്ന പക്ഷം ബന്ധപ്പെട്ട പ്രധാനാധ്യാപകര്‍ക്ക് എതിരെ ചട്ട പ്രകാരം കര്‍ശന അച്ചടക്ക നടപടികള്‍ അതാതു വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍/ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്വീകരിക്കേണ്ടതാണ്.

Follow us on

Related News