തിരുവനന്തപുരം:പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 203 ഒഴിവുകളുണ്ട്. ഐടിഐ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഈസ്റ്റേൺ, നോർത്തേൺ, നോർത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ മേഖലകളിലാണ് നിയമനം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന ദക്ഷിണ മേഖലയിൽ ആകെ 50 ഒഴിവുണ്ട്. ഡിസംബർ 12 വരെ അപേക്ഷ നൽകാം.
ഒരു വർഷം പരിശീലനത്തിനു ശേഷം നിയമനം ലഭിക്കും.
ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ (ഇലക്ട്രിക്കൽ) നേടിയവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 27 വയസാണ്. പരിശീലന കാലയളവിൽ 18,500മുതൽ 25,500 രൂപവരെ ശമ്പളം ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 21,500 മുതൽ 74,000 രൂപവരെ ശമ്പളത്തിൽ ജൂനിയർ ടെക്നിഷ്യൻ W3 ഗ്രേഡിൽ നിയമനം ലഭിക്കും
എഴുത്തു പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകാനും http://powergrid.in സന്ദർശിക്കുക.