തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2100 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 6 ആണ്. 1000 രൂപയാണ് അപേക്ഷ ഫീസ്. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ. ഓൺലൈൻ റജിസ്ട്രേഷനായി http://idbibank.in സന്ദർശിക്കുക.
തസ്തികകളും മറ്റു വിവരങ്ങളും
🔵എക്സിക്യൂട്ടീവ് (സെയിൽസ് ആൻഡ് ഓപ്പറേഷൻസ്). ആകെ 1300 ഒഴിവുകൾ. കരാർ നിയമനമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. 29,000മുതൽ 31,000 വരെയാണ് ശമ്പളം.
🔵ജൂനിയർ അസിസ്റ്റന്റ് മാനേജർ. ആകെ 800 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ 60ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 20 വയസിനും 25 വയസിനും ഇടയിൽ.
ഓൺലൈൻ ടെസ്‌റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ലോജിക്കൽ റീസണിങ്, ഡേറ്റ അനാലിസിസ് ആൻഡ് ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കോണമി/ബാങ്കിങ് അവെയർനെസ്/കംപ്യൂട്ടർ/ഐടി എന്നീ വിഷയങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ. ജൂനിയർ അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് ഇന്റർവ്യൂവും നടത്തും. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രം.