തിരുവനന്തപുരം:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ‘ധിഷണ’ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് രണ്ട് വിദ്യാർത്ഥിനികളടക്കം നാലു വിദ്യാർത്ഥികൾ മരിച്ച സംഭവം ഏറ്റവും വേദനാജനകമെന്ന് മന്ത്രി ആർ.ബിന്ദു. മരിച്ചവരുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വേദനയിൽ പങ്കുചേരുന്നതായും നവകേരള സദസ്സിൽ നിന്ന് മന്ത്രി പി. രാജീവിനൊപ്പം കളമശ്ശേരിയിലേക്ക് തിരിച്ചതായും മന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്. വൈസ് ചാൻസലർക്കും ജില്ലാ കലക്ടർക്കും മറ്റ് ബന്ധപ്പെട്ടവർക്കുമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...