തിരുവനന്തപുരം:2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 16 വരെ വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ് നടത്തും. തിരുവനന്തപുരം (അത്‌ലറ്റിക്‌സ്, കാരംസ്, ചെസ്സ്, ടേബിൾടെന്നീസ്, ക്രിക്കറ്റ്) കോട്ടയം (വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ) മലപ്പുറം (ഫുട്ബോൾ) ആലപ്പുഴ (നീന്തൽ, പവർലിഫ്റ്റിങ്ങ്) തൃശ്ശൂർ (വെയ്റ്റ്‌ലിഫ്റ്റിങ്, ബെസ്റ്റ്ഫിസിക്, ഷട്ടിൽ ബാഡ്മിന്റൺ) താത്പര്യമുള്ള കായികതാരങ്ങൾ മേലധികാരി സാക്ഷ്യപ്പെടുത്തിയ അസൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ജില്ലാ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടണം.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...