തിരുവനന്തപുരം:ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ്ങ് കോളേജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ- കം- ഓഫീസ് അറ്റൻഡന്റിന്റെ നിയമിക്കുന്നു. താൽക്കാലിക നിയമനമാണ്. ഏഴാം ക്ലാസ് വിജയം, ഒപ്പം ഹെവി പാസഞ്ചർ/ ഹെവി ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിന് നിലവിലുള്ള സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് എടുത്ത് അഞ്ചു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും, പൂർണ്ണമായ കാഴ്ച/ ശ്രവണശേഷി/ ഫിറ്റനസ് (അംഗീകൃത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടിക്കാഴ്ചയ്ക്ക് വരുമ്പോൾ ഹാജരാക്കേണ്ടതാണ്) എന്നിവയുണ്ടാകണം. പ്രായപരിധി 30 നും 56 നും ഇടയിൽ. വിമുക്തഭടന്മാർക്ക് മുൻഗണന ഉണ്ടായിരിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ പാടില്ല. നിശ്ചിത യോഗ്യതയുള്ളവർ, ജനനതീയതി വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഹെവി മോട്ടർ ഡ്രൈവിംഗ് ലൈസൻസ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, മറ്റ് അനുബന്ധ രേഖകൾ എന്നിവയോടൊപ്പം ബയോഡേറ്റ സഹിതം നവംബർ 24 നു രാവിലെ 10.30 നു പ്രിൻസിപ്പൾ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...