കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ വർഷവും സസ്യാഹാരം മാത്രമേ നൽകൂ എന്ന് മന്ത്രി വി.ശിവൻകുട്ടി. കലോത്സവം റിപ്പോർട്ട് ചെയ്യാൻ അക്രെഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർക്ക് മാത്രമേ അനുവാദം നൽകൂ എന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. അക്രെഡിറ്റേഷനുള്ള മാധ്യമ പ്രവർത്തകർക്കും ഫോട്ടോഗ്രാഫർമാർക്കും മാത്രം കലോത്സവ വേദിയിലേക്ക് പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് പൊതുവേയുള്ള അഭിപ്രായം. അല്ലെങ്കിൽ കലോത്സവ നഗരിയിൽ സാമൂഹിക മാധ്യമങ്ങൾ അടക്കം കൂടിനിന്ന് മത്സരാർഥികൾക്ക് ശല്യമാകുന്ന അവസ്ഥയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അനുവാദമുള്ള മാധ്യമ പ്രവർത്തകർക്ക് ഇരിക്കാൻ പ്രത്യേക ഇരിപ്പിടം സജ്ജമാക്കും. മാധ്യമ പ്രവർത്തകരെ ഗ്രീൻ റൂമിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെ. സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണപ്പന്തലിൽ സസ്യാഹാരവും മാംസാഹാരവും വിളമ്പുമെന്ന് കഴിഞ്ഞവർഷം മന്ത്രി പറഞ്ഞിരുന്നു. കലോത്സവത്തിന്റെ ഭക്ഷണപ്പന്തലിൽ ഭക്ഷണം വിളമ്പുന്നത് വോളണ്ടിയർമാരും ട്രെയിനിങ് ടീച്ചർമാരും അടക്കമുള്ളവർ ആയിരിക്കും. അനുഭവ പരിചയമുള്ള അധ്യാപകരും ഒപ്പമുണ്ടാകണമെന്ന് മന്ത്രി നിർദേശിച്ചു.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...