തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നതവിദ്യാഭ്യാസ സർവേ കേരളത്തിലും ഉടൻ ആരംഭിക്കും. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന സർവേ ആണിത്. ഉന്നതവിദ്യാഭ്യാസ കൗൺസിലിനാണ് കേരളത്തിലെ സർവേയുടെ ചുമതല. ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര വിവരശേഖരണമാണ് സർവേയുടെ ലക്ഷ്യം. ഇതിനു മുന്നോടിയായി സർവകലാശാലകളിലെയും കോളജുകളിലെയും നോഡൽ ഓഫിസർമാർക്കുള്ള പരിശീലനം ആരംഭിച്ചു. കേന്ദ്രത്തിൽനിന്നെ ത്തിയ ഉദ്യോഗസ്ഥരാണ് ക്ലാസുകൾ എടുക്കുന്നത്. കേരളത്തിൽ നടന്ന പരിശീലന പരിപാടിയിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരു ക്കൾ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി, കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, കൗൺ സിൽ മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു. മറ്റു സംസ്ഥാനങ്ങളിലും സർവേ പുരോഗമിക്കുകയാണ്.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...