തിരുവനന്തപുരം:കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന് തയാറെടുക്കുന്നവർക്കായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. 30ന് രാവിലെ 10നാണ് പ്രോഗ്രാം. കെഎഎസിന് എങ്ങനെ തയാറെടുക്കാം എന്ന വിഷയത്തിൽ ഉദ്യോഗാർഥികൾക്ക് കെ.എ.എസ് ഉദ്യോഗസ്ഥരുമായി സംവദിക്കാൻ അവസരം ഉണ്ടാകും. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ 25ന് മുമ്പ് https://bit.ly/32ueigbMCC എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തന സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടണം
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...