തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കൂൾ കായികമേളകളുടെ നടത്തിപ്പിനും സ്പോർട്ട്സ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി കുട്ടികളിൽ നിന്ന് കൂടുതൽ തുക ഈടാക്കാം എന്ന് ഉത്തരവ്. കുട്ടികളിൽ നിന്ന് നിലവിൽ ശേഖരിക്കുന്ന അതിലറ്റിക് ഫണ്ട് പര്യാപ്തമല്ലെന്നും ആയതിനാൽ അതിലറ്റിക് ഫണ്ട് തുക വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് പ്രൊപ്പോസൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികളിൽ (3 മുതൽ 10 ക്ലാസ്) നിന്നും നിലവിൽ ശേഖരിക്കുന്ന 10 രൂപയ്ക്ക് പകരം 15 രൂപ ക്രമത്തിലും, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളിൽ നിന്നും നിലവിൽ ശേഖരിക്കുന്ന 50 രൂപയ്ക്ക് പകരം 75 രൂപ ക്രമത്തിലും, അതിലറ്റിക് ഫണ്ട് ശേഖരിക്കാൻ അനുമതി നൽകിയാണ്
ഗവർണറുടെ ഉത്തരവിൻ പ്രകാരം ജോയിന്റ് സെക്രട്ടറി ഒ എൻ സക്കീർ ഹുസൈൻ ഉത്തരവിറക്കിയത്.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...