തിരുവനന്തപുരം:ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂൾ അധ്യാപക തസ്തിക അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം കൈകൊണ്ടു. പിരീഡ് അടിസ്ഥാനത്തിലാണ് ഇംഗ്ലീഷിനും തസ്തിക അനുവദിക്കുക. മുൻപ് ഡിവിഷനുകളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളിൽ ഇംഗ്ലീഷ് തസ്തിക അനുവദിച്ചിരുന്നത്. 2023-24 അധ്യയനവർഷത്തെ തസ്തിക നിർണയത്തിലൂടെ അഞ്ചോ അതിലധികമോ ഡിവിഷനുകളുള്ള സ്കൂളുകളിൽനിന്ന് തസ്തിക നഷ്ടംവന്ന് പുറത്തുപോകുന്ന ഇംഗ്ലീഷ് അധ്യാപകരെ നിലനിർത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തീരുമാനം. തസ്തിക നിർണയം പൂർത്തിയാകുന്നതോടെ ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിൽ വർധനയുണ്ടാകും.
സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട്...







.jpg)

