തിരുവനന്തപുരം:രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് 2024ൽ നടക്കുന്ന വിവിധ പരീക്ഷകളുടെ തീയതികൾ നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) പ്രസിദ്ധീകരിച്ചു. താത്കാലിക പരീക്ഷാ കലണ്ടറാണ് പ്രസിദ്ധീകരിച്ചത്. വിദേശത്ത് മെഡിക്കൽ പഠനം നടത്തിയവർക്കുള്ള 2023 ഡിസംബർ സെഷൻ യോഗ്യതാ പരീക്ഷയായ എഫ്എംജിഇയും ഫോറിൻ ഡെന്റൽ സ്ക്രീനിങ് ടെസ്റ്റും (ബിഡിഎസ്)
ജനുവരി 20ന് നടക്കും. ഡിഎൻബി ഫൈനൽ പ്രാക്ടിക്കൽ പരീക്ഷ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് നടക്കുക. തീയതി പിന്നീട് അറിയിക്കും.
നീറ്റ് എംഡിഎസ് ഫെബ്രുവരി 9നും നീറ്റ് പിജി മാർച്ച് 3നും ഫോറിൻ ഡെന്റൽ സ്ക്രീനിങ് ടെസ്റ്റ് (എംഡിഎസ്, പിജി
ഡിപ്ലോമ) മാർച്ച് 16നും എഫ്എംജിഇ ജൂൺ മാസത്തിലും നടക്കും.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...