തിരൂർ: WAC ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ മഹാത്‌മാഗാന്ധി മെമ്മോറിയൽ പുരസ്‌കാരം തീരുർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്കൂളിലെ അധ്യാപകനായ എ.സി. പ്രവീണിന്. അവാർഡ് ബഹു. മന്ത്രി വി.അബ്ദുറഹിമാൻ സമ്മാനിച്ചു. സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ പ്രവീണിന് സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അവാർഡ് , അഖിലേന്ത്യാ ഗുരു ശ്രേഷ്ഠ അവാർഡ്, എ. ച്ച് എസ്.ടി.എ സംസ്ഥാന സമിതി ഐ.റ്റി. കോർഡിനേറ്റർ പ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ മിഷൻ ഹയർ സെക്കണ്ടറി തുല്യത റിസോഴ്സ് പേഴ്സൺ, കൊമേഴ്സ് കേരള സംസ്ഥാന സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം, എ.എച്ച്.എസ്.ടി.എ. ജില്ല ട്രഷറർ , മലപ്പുറം ജില്ലാ അസോസിയേഷൻ ഓഫ് കൊമേഴ്സ് ടീച്ചേഴ്സ് എക്സിക്യൂട്ടീവ് അംഗം, തിരൂർ സബ് – ജില്ലാ കൊമേഴ്സ് ടീച്ചേഴ്സ് കൺവീനർ എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഈ അവാർഡുകൾ പരിഗണിച്ച് ഇപ്പോൾ പുരസ്‌കാരം ലഭിച്ചത്.
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ്...