തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിങ്, ഓർണമെന്റ് മേക്കിങ്, ഗ്ലാസ്സ്/പോട്ട് എംപോസിങ് പെയിന്റിങ് കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു. ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ്/ഡിപ്ലോമ ഇൻ ഫൈൻ ആർട്‌സ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും പ്രവൃത്തിപരിചയവും ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. മേൽപ്പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഫ്‌ളോറൽ ഡെക്കറേഷൻ ആൻഡ് ബൊക്കെ മേക്കിങ്, ഓർണമെന്റ് മേക്കിങ്, ഗ്ലാസ്സ്/പോട്ട് എംപോസിങ് പെയിന്റിങ്ങിലുള്ള സാധുവായ സർട്ടിഫിക്കറ്റും പ്രവർത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.
താൽപര്യമുള്ളവർ ബയോഡാറ്റയും, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം നവംബർ 10നു വൈകിട്ട് അഞ്ചിനു മുമ്പായി ഡയറക്ടർ ഇൻ ചാർജ്, സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസേബിലിറ്റി സ്റ്റഡീസ്, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2345627.