തിരുവനന്തപുരം:സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിലായി 192 ഒഴിവുകൾ. സ്പെഷലിസ്റ്റ് ഓഫിസർ തസ്തികയിലാണ് നിയമനം. നവംബർ 19വരെ ഓൺലൈൻ അപേക്ഷ നൽകാം. ഐടി വിഭാഗത്തിൽ 73 ഒഴിവും ക്രെഡിറ്റ് ഓഫിസർ വിഭാഗത്തിൽ 50 ഒഴിവും ലോ ഓഫിസർ വിഭാഗത്തിൽ 15 ഒഴിവുമുണ്ട്. സ്കെയിൽ-1 വിഭാഗത്തിൽ 33 ഒഴിവിലേക്കും അപേക്ഷിക്കാം. ഓൺലൈൻ എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾ http://centralbankofindia.co.in ൽ ലഭിക്കും.

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 1124 ഒഴിവുകൾ
തിരുവനന്തപുരം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (CISF) കോൺസ്റ്റബിൾ...