കോട്ടയം:അയ്മനത്ത് തോണി സർവീസ് ബോട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ വെള്ളത്തിൽ വീണ് കാണാതായി. വാഴപറമ്പിൽ രതീഷ് രേഷ്മ ദമ്പതികളുടെ മകൾ അനശ്വരയെയാണ് കാണാതായത്. തോണിയിൽ ഉണ്ടായിരുന്ന ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു.
കരിമഠം പെണ്ണാർത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് രാവിലെയാണ് അപകടം. വീട്ടിൽ നിന്നും ബോട്ട് ജെട്ടിയിലേക്ക് തോണിയിൽ വരുമ്പോൾ സർവിസ് ബോട്ട് വള്ളത്തിൽ ഇടിച്ചാണ് അപകടം നടന്നത്. അമ്മയോടൊപ്പം വള്ളത്തിൽ കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്സിന്റെയും, നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു.