പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ 

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ-ഷീ സ്കോളർഷിപ്പ്

Oct 28, 2023 at 5:00 am

Follow us on

തിരുവനന്തപുരം:പ്രതിവർഷം 80,000 രൂപ വരെ ലഭിക്കുന്ന ഇൻസ്പയർ-ഷീ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലേക്ക് വിദ്യാർത്ഥികളെ ആകർഷിക്കുകയെന്നതാണ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കിവരുന്ന ഇൻസ്പയർ (INSPIRE: Innovation in Science Pursuit for Inspired Research) സ്കോളർഷിപ്പിന്റെ ലക്ഷ്യം. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഡിഗ്രി പഠനം നടത്തുന്നവർക്കാണ് അവസരം. നവംബർ 9 വരെ ഓൺലൈനായി അപേക്ഷ നൽകാം. പ്ലസ് ടു പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഇപ്പോൾ ഒന്നാം വർഷ ബിരുദത്തിനും ഇന്റഗ്രേറ്റഡ് ബിരുദത്തിനും പഠിക്കുന്നവർക്ക് അപേക്ഷിക്കാം. അടിസ്ഥാന ശാസ്ത്രത്തിൽ ബിഎസ്‌സി, ബിഎസ്, ഇന്റഗ്രേറ്റഡ് എംഎസ്‌സി /എംഎസ് വിദ്യാർത്ഥികളായിരിക്കണം, അപേക്ഷകർ. 2023 ൽ പ്ലസ് ടു വിജയിച്ചവരെ മാത്രമേ പരിഗണിക്കൂ. അപേക്ഷകരുടെ പ്രായം, 17നും 22നും ഇടയിലായിരിക്കണം.
വിശദ വിവരങ്ങൾ https://online-inspire.gov.in/ വെബ് സൈറ്റിലുണ്ട്.

Follow us on

Related News