പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

KEAM 2023:മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ്

Oct 27, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:ആയുർവേദ/ ഹോമിയോ / സിദ്ധ/ യുനാനി/ ഫാർമസി/ അഗ്രിക്കൾച്ചർ/ ഫോറസ്റ്റി/ ഫിഷറീസ്/ വെറ്ററിനറി/ കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്/ ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്/ ബി.ടെക് ബയോടെക്‌നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ളത്) കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അന്തിമ അലോട്ട്മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റായ http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് അവരവരുടെ ഹോം പോജിലെ ‘Data sheet’ എന്ന മെനു ക്ലിക്ക് ചെയ്ത് പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകൾ എന്നിവ കോളജ് അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട് മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ള മുഴുവൻ ഫീസും അലോട്ട്‌മെന്റ് ലഭിച്ച കോളജുകളിൽ അടച്ച ശേഷം ഒക്ടോബർ 30 നു വൈകിട്ട് നാലുവരെ പ്രവേശന നേടാം. അലോട്ട്‌മെന്റ് ലഭിച്ചവരിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത മുഴുവൻ വിദ്യാർഥികളുടെയും അലോട്ട്‌മെന്റ് റദ്ദാക്കും. വിശദ വിവരങ്ങൾക്ക് http://cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Follow us on

Related News