തിരുവനന്തപുരം:സംസ്ഥാനത്തെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2023-24 വർഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള ഓൺലൈൻ അപേക്ഷ ഒക്ടോബർ 31 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വിശദവിവരങ്ങൾ http://dhsetransfer.kerala.gov.in ൽ ലഭിക്കും.
ഡെപ്യൂട്ടേഷൻ ഒഴിവ്
ഡെപ്യൂട്ടേഷന് അപേക്ഷിക്കാം. സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ, അക്കൗണ്ട്സ് ഓഫീസർ, ക്ലാർക്ക് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: http://ssakerala.in.
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : http://ksmha.org