പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

വിമാനത്താവളങ്ങളിൽ സെക്യൂരിറ്റി അസിസ്റ്റന്റ്: അപേക്ഷ 15വരെ

Oct 25, 2023 at 8:30 am

Follow us on

കോഴിക്കോട്:എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള എഎഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസസിൽ സെക്യൂരിറ്റി വിഭാഗത്തിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. കോഴിക്കോട് ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലാണ് ഒഴിവുകൾ. 3 വർഷ കരാർ നിയമനമാണ്. നവംബർ 15 വരെ ഓൺലൈനായി അപേക്ഷ നൽകാം. 60 ശതമാനം മാർക്കോടെ പ്ലസ്ടു (പട്ടികവിഭാഗത്തിന് 55ശതമാനം മതി) പാസാകണം. ഹിന്ദി, ഇംഗ്ലിഷ്, പ്രാദേശിക ഭാഷാ പ്രാവീണ്യം ഉണ്ടാകണം. പ്രായപരിധി 27 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1, 2, 3 വർഷങ്ങളിൽ യഥാക്രമം 21,500; 22,000; 22,5000 രൂപ ശമ്പളം. അപേക്ഷ ഫീസ് 500 രൂപ. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, സ്ത്രീകൾ എന്നിവർക്ക് 100 രൂപ മതി. കൂടുതൽ വിവരങ്ങൾക്ക് https://aaiclas.aero സന്ദർശിക്കുക.

Follow us on

Related News