തിരുവനന്തപുരം:ഈ വർഷത്തെ ഭരണഘടനാദിനാഘോഷത്തിന്റെ ഭാഗമായി നിയമവകുപ്പിന്റെ ഔദ്യോഗിക ഭാഷാ പ്രസിദ്ധീകരണ സെൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്‌സരം നടത്തും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളജിലെയും, സർക്കാർ ലോ കോളജിലെയും വിദ്യാർഥികൾക്കായി ഭരണഘനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആസ്പദമാക്കി ‘വാഗ്മി-2023’ എന്ന പേരിലാണ് അഖില കേരള ഭരണഘടനാ പ്രസംഗമത്സരം സംഘടിപ്പിക്കുന്നത്. ഒക്ടോബർ 31 വരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: http://lawsect.kerala.gov.in, 0471-2517066.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്
പാലക്കാട്:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട് തിരിതെളിഞ്ഞു. ഇനിയുള്ള...








