തിരുവനന്തപുരം: 2024 ലെ സിവിൽ സർവീസസ് പരീക്ഷാ തീയതികൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ 2024 മെയ് 26ന് നടക്കും. പരീക്ഷയുടെ വിജ്ഞാപനം ഫെബ്രുവരി 14ന് പ്രസിദ്ധീകരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 5 ആണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പ്രിലിമിനറി പരീക്ഷയും ഇതേ തീയതിലാണ്. സിവിൽ സർവീസസ് മെയിൻ പരീക്ഷ 2024സെപ്റ്റംബർ 20ന് ആരംഭിക്കും. 5 ദിവസങ്ങളിലായാണ് മെയിൻ പരീക്ഷ നടക്കുക. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ 2024നവംബർ 24 മുതൽ ആരംഭിക്കും. 7 ദിവസങ്ങളിലായാണ് പരീക്ഷ.
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ്...