പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

UGC/CSIR – നെറ്റ് പരിശീലനം: കോളജുകൾക്ക് അവസരം

Oct 19, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:ബരുദാനന്തര ബരുദത്തിന് രണ്ടാം വർഷം പഠിക്കുന്നവരും, നിലവിൽ പഠനം പൂർത്തിയായവരുമായ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്ക് UGC/CSIR – NET പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നതിന് താത്പര്യമുള്ള കോളജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് കോളജുകൾ/ യൂണിവേഴ്‌സിറ്റികൾ മുഖേന പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ ഈ പദ്ധതിക്കുകീഴിൽ സാമ്പത്തിക സഹായം അനുവദിക്കും. 50-ൽ കുറയാതെ വിദ്യാർഥികളെ പങ്കെുടുപ്പിച്ചുള്ള ഒരു ബാച്ചിന് 12 ദിവസങ്ങളിലായി 72 മണിക്കൂർ പരിശീലനം നൽകുന്നതിന് ഫാക്കൽറ്റി പ്രതിഫലം 72000 രൂപയും ഭരണച്ചെലവ് ഇനത്തിൽ ഒരു ബാച്ചിന് 7500 രൂപയും ചേർത്ത് ആകെ 79500 രൂപ പദ്ധതി നടപ്പിലാക്കുന്ന കോളജുകൾക്ക് അനുവദിക്കും. 2023-24 സാമ്പത്തിക വർഷം ഈ പദ്ധതി നടപ്പിലാക്കുന്നതിനായി 25 ബാച്ചുകളെയാണ് (സർക്കാർ/ എയ്ഡഡ് കോളജുകൾ/ യൂണിവേഴ്‌സിറ്റികൾ) തെരഞ്ഞെടുക്കുന്നത്. സ്ഥാപനത്തെ തെരഞ്ഞെടുത്തതിനു ശേഷം പരിശീലന പരിപാടിയിൽ നിന്നും പിന്മാറുവാൻ പാടില്ല.

പരിശീലന പദ്ധതിയുടെ സഹായം reimbursement ആയാണ് അനുവദിക്കുന്നത്.
ന്യൂനപക്ഷ വിദ്യാർഥികളുടെ തെരഞ്ഞെടുപ്പിൽ, സംഘാടകരുടെ കോളജിൽ നിന്നും 50 ശതമാനം വിദ്യാർഥികളെ തെരഞ്ഞെടുക്കാവുന്നതും ശേഷിക്കുന്ന 50 ശതമാനം വിദ്യാർഥികളെ സമീപസ്ഥമുള്ള മറ്റു സർക്കാർ/ എയ്ഡഡ് കോളജുകൾ/ യൂണിവേഴ്‌സിറ്റികളിൽ നിന്നും തെരഞ്ഞെടുക്കേണ്ടതുമാണ്. ബിരുദാന്തര ബിരുദത്തിന് ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരെയും, ബിരുദാനന്തര ബരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവരെയും ഈ പരിശീലനത്തിന് പങ്കെുടുപ്പിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിൽ മുൻഗണന നൽകും. അപേക്ഷാ ഫോമിന്റെ മാതൃക http://minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ ആറ്. അയക്കേണ്ട വിലാസം: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമവകുപ്പ്, നാലാംനില, വികാസ് ഭവൻ, തിരുവനന്തപുരം – 33, കൂടുതൽ വിവരങ്ങൾക്ക്: 0471-2300524, 0471-2302090.

Follow us on

Related News