തിരുവനന്തപുരം:രാജ്യത്തെ എല്ലാ സ്കൂൾ വിദ്യാർഥികൾക്കും ആധാർ മാതൃകയിൽ ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ”ഒരു രാജ്യം -ഒരു വിദ്യാർഥി ഐഡി’ പദ്ധതി നടപ്പാക്കുന്നത്. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗ ണ്ട് രജിസ്ട്രി (എപിഎഎആർ അഥവാ APAAR) എന്ന പേരിലാണ് കാർഡ് അനുവദിക്കുക. പദ്ധതി ഉടൻ നടപ്പാക്കും. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും ഇത് ബാധകമാകും. ഐഡി കാര്‍ഡില്‍ ക്യുആര്‍ കോഡുണ്ടാകും. കുട്ടിയുടെ അക്കാഡമിക് നേട്ടങ്ങളും കഴിവുകളുമെല്ലാം ഇതിലുള്‍പ്പെടുത്തും. ഇതിനൊപ്പം പരീക്ഷാ ഫലം, സ്‌പോര്‍ട്‌സ്, ഒളിമ്പ്യാഡ് ഫലങ്ങള്‍ എന്നിവയും ഡിജിറ്റലായി സൂക്ഷിക്കും. ഒരു സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേക്ക് മാറുന്നതിന് ഈ രീതി എളുപ്പമാക്കും.
പ്രി പ്രൈമറി ക്ലാസ് മുതൽ ഹയർ സെക്കൻഡറി ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ തിരിച്ച റിയൽ കാർഡ് നൽകുക. ഡിജി ലോക്കർ എന്ന രീതിയിൽ കണക്കാക്കുന്ന അപാർ ഐഡി വിദ്യാർഥികൾക്ക് ജീവിതകാലം മുഴുവനുമുള്ള തിരിച്ചറിയൽ കാർഡാ യിരിക്കും. ഇതിലൂടെ കുട്ടിയുടെ അക്കാദമിക് വിവരങ്ങളും നേട്ടങ്ങളും അറിയാനാവും.
ആധാറിന് സമാനമായി രക്ത ഗ്രൂപ്പ്, വിദ്യാർഥിയുടെ ഉയരം, തുക്കം തുടങ്ങിയ വിവരങ്ങളും തിരിച്ചറിയൽ നമ്പറിനായി ശേഖരി ക്കും. ഇവ രഹസ്യമായി സൂക്ഷിക്കും. ഇതെല്ലാം ആവശ്യമായി വരുന്ന ഘട്ടത്തിൽ സർക്കാർ ഏജൻസികൾക്ക് മാത്രം പരിശോധിക്കാൻ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കുന്നതെന്നാണ് സൂചന. അപാർ തിരിച്ചറിയൽ കാർഡിന്റെ നിർമാണത്തിനായി മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങാൻ എല്ലാ സ്കൂളുകൾക്കും സംസ്ഥാന സർക്കാറുകൾ നിർദേശം നൽകിയിട്ടുണ്ട്.