പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

Oct 13, 2023 at 2:00 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും റാങ്ക് നേടിയവരെയും ഈ വർഷത്തെ ദേശീയ അധ്യാപക പുരസ്‌കാര ജേതാക്കളായ ഇൻസ്ട്രക്ടമാരെയും അനമോദിക്കുന്ന മെറിറ്റോറിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌പെക്ട്രം ജോബ് ഫെയർ-2023ലൂടെ തൊഴിൽ നേടിയവർക്കുള്ള നിയമന ഉത്തരവുകളും മന്ത്രി വേദിയിൽ വച്ച് കൈമാറി.
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ വളരെ തിളക്കമാർന്ന വിജയമാണ് സംസ്ഥാനത്തിന് നേടാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. 2023 ജൂലൈയിൽ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് നിശ്ചിത സമയത്തിനുളളിൽ പൂർത്തിയാക്കുവാനും ഓഗസ്റ്റ് 19ന് തന്നെ റിസൾട്ട് പ്രഖ്യാപിക്കുവാനും വ്യാവസായിക പരിശീലന വകുപ്പ് പരീക്ഷാവിഭാഗത്തിന്റ സഹായത്തോടെ ഡി.ജി.റ്റി-യ്ക്ക് കഴിഞ്ഞു. വിവിധ ഐ.ടി.ഐകളിൽ 76 സി.റ്റി.എസ്. ട്രേഡുകളിലായി പരിശീലനം നേടിയ 49,930 ട്രെയിനികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്. ഇതിൽ സംസ്ഥാനത്തിന്റെ വിജയം 96.52 ശതമാനമാണ്. ദേശീയ തലത്തിൽ 41 ട്രേഡുകളിൽ കേരളത്തിൽ നിന്നുളള 55 ട്രെയിനികൾ ദേശീയ റാങ്ക് ജേതാക്കളായി.

പരീക്ഷ നടത്തിപ്പിന്റെ മികവിൽ ദേശീയ തലത്തിൽ കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചതും വകുപ്പിന്റെ അഭിമാനാർഹമായ നേട്ടമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഈ വർഷം മുതൽ നൈപുണി മന്ത്രാലയത്തിന്റെ കീഴിൽ ഏർപ്പെടുത്തിയ 12 ദേശീയ അധ്യാപക അവാർഡുകളിൽ ഏഴും ഐ.റ്റി.ഐ കളിലെ അധ്യാപകർക്കായിരുന്നു. ഇതിൽ രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കിക്കൊണ്ട് വകുപ്പിന്റെ അഭിമാനമായി മാറിയ അധ്യാപകരെ പ്രത്യേകം അനുമോദിക്കുന്നതായും മന്ത്രി പറഞ്ഞു. ഐ.ടി.ഐ വിജയിക്കുന്ന ട്രെയിനികൾക്ക് ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളാണ് പ്ലേസ്‌മെന്റ് സെല്ലകളിലൂടെയും വ്യാവസായിക പരിശീലന വകുപ്പ് ഒരോ വർഷവും സംഘടിപ്പിക്കുന്ന സ്‌പെക്ട്രം ജോബ് ഫെയറിലൂടെയും സർക്കാർ നൽകാൻ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു. വിദ്യാർഥികളുടെ വളർച്ചയിൽ അധ്യാപകരുടെ പങ്ക് വളരെ വലുതാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. അധ്യാപകൻ എപ്പോഴും വിദ്യാർഥികൾക്ക് പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം അയ്യൻകാളി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ,വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ഡോ.വീണ എൻ. മാധവൻ, കേരള നോളജ് ഇക്കോണമി മിഷൻ മെമ്പർ സെക്രട്ടറി പി.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

Follow us on

Related News