തിരുവനന്തപുരം:ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കോളർഷിപ്പ് ആണ് “ഓവർസീസ് സ്കോളർഷിപ്പ്”. പദ്ധതിയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 16വരെ നീട്ടി. http://egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേനയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0479 – 2727379
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 30വരെ
തിരുവനന്തപുരം:ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ ഏർപ്പെടുത്തിയ...