കാലടി:ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കേന്ദ്ര സംസ്കൃത സർവകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റ് അല്ലെങ്കിൽ പിഎച്ച്. ഡി.യാണ് യോഗ്യത. സംസ്കൃതത്തിൽ ആധികാരികമായി എഴുതാനുളള കഴിവുണ്ടായിരിക്കണം. ഈ യോഗ്യതകളുളള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സംസ്കൃതത്തിൽ രണ്ട് വർഷത്തെ ഗവേഷണ പരിചയമുളളവരെയും പരിഗണിക്കുന്നതാണ്. പ്രതിമാസം 18,000/-രൂപയാണ് വേതനം. താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 16ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ഭരണ നിർവ്വഹണകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺഃ 7306454093
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...