തിരുവനന്തപുരം:ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ 232 ഒഴിവുകളിൽ നിയമനം. പ്രബേഷനറി എൻജി നീയർ/ ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ് http://bel-india.in ൽ വിശദവിവരങ്ങൾ ലഭ്യമാണ്. ബിഇ/ ബിടെക് (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ), എംബിഎ/ എംഎ സ്ഡബ്ല്യു/ പിജി/ പിജി ഡിപ്ലോമ (എച്ച്ആർ മാനേ ജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ പഴ്സനേൽ മാനേജ്മെന്റ്), സിഎ/സിഎംഎ ഫൈനൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 മുതൽ 1,40,000 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷ ഫീസ് 1180 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല. എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...