കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ ബിസിനസ് ഇന്നൊവേഷൻ ആൻറ് ഇൻക്യുബേഷൻ സെൻററിൽ(ബി.ഐ.ഐ.സി) ടേക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ(ടി.ബി.ഐ) മാനേജർ തസ്തികയിൽ താത്കാലിക നിയമനത്തിനുള്ള വാക്ക് -ഇൻ -ഇൻറർവ്യൂ ഒക്ടോബർ 13ന് നടക്കും. ഓപ്പൺ കാറ്റഗറിയിലെ ഒരൊഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കുള്ള നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്കു വരെ ദീർഘിപ്പിച്ചു നൽകാൻ സാധ്യതയുണ്ട്.
പ്രതിമാസ വരുമാനം സഞ്ചിത നിരക്കിൽ 35000 രൂപ. പ്രായപരിധി 45 വയസ്സ്.
ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ചിലുള്ള പി.എച്ച്.ഡിയും ഇൻറർനാഷണൽ ജേണലുകളിൽ കുറഞ്ഞത് മൂന്ന് പ്രസിദ്ധീകരങ്ങളുമാണ് അടിസ്ഥാന യോഗ്യത. ഇൻക്യുബേഷനും സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പരിചയം അല്ലെങ്കിൽ വിദേശത്ത് കുറഞ്ഞത് രണ്ടു വർഷത്തെ പോസ്റ്റ് ഡോക്ടറൽ പരിചയം ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി 13ന് ഉച്ചയ്ക്ക് 2.30ന് വൈസ് ചാൻസലറുടെ കാര്യാലയത്തിൽ എത്തണം. ഉദ്യോഗാർഥികൾ വിജ്ഞാപനത്തോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് അസൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സർവകലാശാലാ അഡ്മിനിസ്‌ട്രേറ്റീവ ബ്ലോക്കിലെ എ.ഡി.എ 7 സെക്ഷനിൽ 2 മണിക്ക് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തണം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ.