തിരുവനന്തപുരം:ഗവേഷണ പഠനങ്ങൾ നടത്തി മുൻപരിചയമുള്ള വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്നും 2023-24 സാമ്പത്തികവർഷത്തെ മൈനർ/മേജർ ഗവേഷണ പഠനങ്ങൾക്ക് കേരള വനിതാ കമ്മിഷൻ പ്രൊപ്പോസലുകൾ ക്ഷണിച്ചു. ഗവേഷണ വിഷയങ്ങൾ, അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രൊപ്പോസൽ തയാറാക്കേണ്ട രീതി, നിബന്ധനകൾ തുടങ്ങിയ എല്ലാ വിവരങ്ങളും വനിതാ കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്
(http://keralawomenscommission.gov.in). വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാർഗനിർദേശങ്ങൾ പ്രകാരം തയാറാക്കിയിട്ടുള്ള പ്രൊപ്പോസലുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രൊപ്പോസലുകൾ 2023 ഒക്ടോബർ 26ന് വൈകുന്നേരം അഞ്ചിന് അകം വനിതാ കമ്മിഷന്റെ ഓഫീസിൽ ലഭ്യമാക്കണം. ഇതിനു പുറമേ സോഫ്റ്റ് കോപ്പി ഇമെയിലും ചെയ്യണം. ഇമെയിൽ: keralawomenscommission@yahoo.co.in.