പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം:99.5 ശതമാനം വിജയംഎസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും: ക്രമീകരണങ്ങൾ പൂർത്തിയായിസ്‌കൂളുകളില്‍ ഇനി ഓണപ്പരീക്ഷയും ക്രിസ്‌മസ് പരീക്ഷയും ഇല്ല: തീരുമാനം ഉടൻസ്കൂളുകൾ ശനിയാഴ്ചകളിൽ പ്രവർത്തിക്കേണ്ട: വിദഗ്ധസമിതിയുടെ ശുപാർശപ്ലസടു പരീക്ഷാഫലം മേയ് 21ന്: മൂല്യനിർണയം പൂർത്തിയായിപ്ലസ് വൺ ഏകജാലക പ്രവേശനം: അപേക്ഷ മെയ് 14മുതൽപ്ലസ് വൺ പരീക്ഷാഫലം ജൂണിൽ: പ്ലസ്ടു ടാബുലേഷൻ അവസാന ഘട്ടത്തിൽപ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ: വിജയശതമാനം ഉയർന്നുഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാംനീറ്റ് പരീക്ഷയിൽ ആൾമാറാട്ടം: പത്തനംതിട്ടയിൽ വിദ്യാർത്ഥി കസ്റ്റഡിയിൽ

എല്ലാ പഞ്ചായത്തുകളിലും സ്പെഷ്യൽ സ്കൂൾ വേണമെന്ന് ഭിന്നശേഷി സംഗമം

Oct 3, 2023 at 11:30 am

Follow us on

മലപ്പുറം:ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷി സമൂഹത്തിന്റെ വിദ്യാഭ്യാസ, കായിക പുരോഗതിക്ക് എല്ലാ പഞ്ചായത്തുകളിലും അനുയോജ്യമായ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് നിലവിലുള്ള മാനദണ്ഡങ്ങൾ പുതുക്കണമെന്നും നടപടികൾ വേഗത്തിലാ ക്കണമെന്നും പന്താവൂർ ഇർശാദിൽ നടന്ന ഭിന്നശേഷി സംഗമം ആവശ്യപ്പെട്ടു. ഒരു നാട് നിർമ്മിച്ച 30 വർഷങ്ങൾ എന്ന ശീർഷകത്തിൽ ഡിസംബർ 21 22 തീയതികളിൽ നടക്കുന്ന ഇർശാദ് മുപ്പതാം വാർഷിക സമ്മേളന ഭാഗമായി എടപ്പാൾ, വട്ടംകുളം, തവനൂർ ,കാലടി , ആലങ്കോട് ,നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള അഞ്ഞൂറോളം ഭിന്നശേഷി അംഗങ്ങൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി സംഘടിപ്പിച്ച വർണ്ണജാലകം ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ ഉദ്ഘാടനം ചെയ്തു.

എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു എന്നിവർ ഉപഹാരങ്ങൾ വിതരണം ചെയ്തു. ബഷീർ അഷ്റഫി തലക്കോട്ടുകര , കെ. സിദ്ദീഖ് മൗലവി അയിലക്കാട് , വാരിയത്ത് മുഹമ്മദലി , വി പി ഷംസുദ്ദീൻ ഹാജി , ഹസൻ നെല്ലിശ്ശേരി , ആലുങ്ങൽ മുഹമ്മദുണ്ണി ഹാജി , പി പി നൗഫൽ സഅദി , കെ എം ഷരീഫ് ബുഖാരി , പി കെ അബ്ദുല്ലക്കുട്ടി , വി.പി ഇസ്മായിൽ പ്രസംഗിച്ചു.

Follow us on

Related News