തിരുവനന്തപുരം: അധ്യാപക ബിരുദം നാലുവർഷ സംയോജിത കോഴ്സാക്കി മാറ്റുന്നത്തോടെ നിലവിലെ പഠന സമ്പ്രദായം അടിമുടി മാറും. കേന്ദ്ര നിർദേശ പ്രകാരമുള്ള സംയോജിത ബിരുദ കോഴ്സുകൾ ആരംഭിക്കിമ്പോൾ ഇപ്പോഴുള്ള ഡിഎൽഎഡ്, ബിഎഡ് കോഴ്സുകൾ ഇല്ലാതാവും. സംസ്ഥാനത്ത് ആകെ സർക്കാർ തലത്തിൽ 38 ഡിഎൽഎഡ് കേന്ദ്രങ്ങളുണ്ട്. എയ്ഡഡ് മേഖലയിൽ 64 എണ്ണവും സ്വാശ്രയ മേഖലയിൽ 100 എണ്ണവുമുണ്ട്. . 4 സർക്കാർ സ്ഥാപനങ്ങൾ അടക്കം ആകെ 187 ബിഎഡ് സെന്ററുകളും കേരളത്തിലുണ്ട്. പുതിയ നിർദേശം നടപ്പായാൽ ഈ കേന്ദ്രങ്ങൾ പൂട്ടേണ്ടിവരും. ബിഎഡ് പഠനത്തിനുമാത്രമായി സ്ഥാപനങ്ങൾ പാടില്ല എന്ന് നിർദേശമുണ്ട്. ഇതിനു പകരം, ബഹുതലവിഷയങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രമായി മാറ്റാനാണ് കേന്ദ്രനിർദേശം.

പിജി മെഡിക്കൽ ഒഴിവ് സീറ്റുകൾ, ഫാർമസി/ പാരാമെഡിക്കൽ അഞ്ചാം അലോട്ട്മെന്റ്
തിരുവനന്തപുരം:തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ കോഴ്സിലേക്ക്...