പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

Sep 23, 2023 at 4:10 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പുകളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ സംവരണവിഭാഗങ്ങളിലെ ഒഴിവുകളിൽ 2023-24 അക്കാദമിക വർഷത്തേക്കുള്ള നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രണ്ടു വർഷം ദിർഘിപ്പിച്ചു നൽകാനിടയുണ്ട്.
യു.ജി.സി ചട്ടങ്ങൾ പ്രകാരം യോഗ്യതയുള്ളവർക്കാണ് അവസരം. കോളജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും വിരമിച്ച 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയാത്തവരെയും പരിഗണിക്കും.
യു.ജി.സി യോഗ്യതയുള്ളവർക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 43750 രൂപയാണ് പ്രതിഫലം. യു.ജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഇവർക്ക് പ്രതിദിനം 1600 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 40000 രൂപയായിരിക്കും പ്രതിഫലം.

താൽപര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റു അധിക യോഗ്യതകൾ എന്നിവ തെളിയിക്കുന്ന രേഖകളും നോൺ ക്രീമി ലെയർ സർട്ടിഫിക്കറ്റും സഹിതം ദി രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം- 686 560 എന്ന വിലാസത്തിലേക്ക് സെപ്റ്റ്ംബർ 30 വൈകുന്നേരം 4.30നകം അപേക്ഷ നൽകണം.

അപ്ലൈഡ് ജിയോളജി; അസിസ്റ്റൻറ് പ്രഫസർ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ അപ്ലൈഡ് ജിയോളജി അസിസ്റ്റൻറ് പ്രഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇ.ബി.ടി, എസ്.സി വിഭാഗങ്ങളിൽ ഓരോ ഒഴിവുകളിലേക്കാണ് നിയമനം.

2023-24 അക്കാദമികവർഷത്തേക്കുള്ള കരാർ നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നാലു വർഷം വരെ ദിർഘിപ്പിച്ചു നൽകാം. യു.ജി.സി ചട്ടങ്ങൾ പ്രകാരം യോഗ്യതയുള്ളവർക്കാണ് അവസരം. കോളജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും വിരമിച്ച 2023 ജനുവരി ഒന്നിന് 70 വയസ്സ് കവിയാത്തവരെയും പരിഗണിക്കും. പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 43750 രൂപ.

താൽപര്യമുള്ളവർ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മറ്റു അധിക യോഗ്യതകൾ തെളിയിക്കുന്ന രേഖകളും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും സഹിതം ദി രജിസ്ട്രാർ, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം- 686 560 എന്ന വിലാസത്തിൽ സെപ്റ്റ്ംബർ 30 വൈകുന്നേരം 4.30നകം അപേക്ഷ നൽകണം.
വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

Follow us on

Related News