കണ്ണൂർ:സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി അപ്ലൈഡ് സുവോളജി (സി ബി സി എസ് എസ് – റെഗുലർ)- നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുന:പരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് സെപ്റ്റംബർ 28ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്
കണ്ണൂർ സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിലും സർവകലാശാലാ ക്യാമ്പസുകളിലും 2023 -24 വർഷത്തെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 2023 സെപ്റ്റംബർ 29 -ന് (വെള്ളിയാഴ്ച്ച) നടത്തുന്നതാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം 18/09/2023 ന് അതത് കോളേജുകളിൽ/ക്യാമ്പസുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. തെരഞ്ഞെടുപ്പ് ഷെഡ്യുൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കോളേജ് പ്രിൻസിപ്പൽമാരും, ക്യാമ്പസ് ഡയറക്ടർമാരും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഷെഡ്യുൾ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
അധ്യാപകനിയമനം
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന എൻവയോൺമെന്റൽ സയൻസസ് പഠനവകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 18 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ വച്ചുനടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 9746602652, 9946349800