തിരുവനന്തപുരം: നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ കണ്ടെൻമെന്റ് സോണിൽ ഉൾപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകൾ മാറ്റിവച്ചു. ഗവ.എച്ച്.എസ്.എസ് കുറ്റ്യാടി, ഗവ.എച്ച്.എസ്.എസ് മേമുണ്ട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷയാണ് മാറ്റി വെച്ചിട്ടുള്ളത്. ജില്ലയിലെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന കണ്ടൈൻമെന്റ് സോണിൽ
താമസിയ്ക്കുന്ന പരീക്ഷാർത്ഥികളുടെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഈ പരീക്ഷാർത്ഥികൾക്കുള്ള പുതുക്കിയ പരീക്ഷാ തീയതി സംബന്ധിച്ച അറിയിപ്പ് പിന്നീട് നൽകുന്നതാണ്. സംസ്ഥാനത്തെ മറ്റ് പരീക്ഷാ കേന്ദ്രങ്ങളിലെ പത്താംതരം തുല്യതാ പരീക്ഷകളിൽ മാറ്റമില്ല. നിലവിലുള്ള ടൈംടേബിൽ പ്രകാരം പരീക്ഷകൾ നടക്കുന്നതാണ്.
പിഎം-ഉഷ പദ്ധതിയിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കു 405 കോടി അനുവദിച്ചു
തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ...