കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ വിവിധ തസ്തികകളിലെ കരാർ നിയമനത്തിന് സെപ്റ്റംബർ 17വരെ അപേക്ഷിക്കാം. തസ്തികകളും വിശദ വിവരങ്ങളും താഴെ.
സോഫ്റ്റ് വെയർ ഡെവലപ്പർ
…..
പ്രതിമാസ ശമ്പളം 35,300 രൂപ. ആകെ ഒരു ഒഴിവ്. 55 ശതമാനം മാർക്കോടെ ബി.ടെക്. (സി.എസ്./ സി.ഇ./ഐ.ടി.)/ ബി.ഇ.(സി.എസ്./ സി.ഇ./ഐ.ടി.)/ എം.സി.എ./ എം.എസ്.സി (കംപ്യൂട്ടർ സയൻസ്/ ഐ.ടി),അഞ്ചുവർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബി.സി.എ./ ബി.എസ്.സി. (കംപ്യൂട്ടർ സയൻസ്/ ഐ.ടി.), വർഷ പ്രവൃത്തിപരിചയം അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐ.ടി. കംപ്യൂട്ടർ ഹാർഡ് വെയർ മെയ്ന്റനൻസ് 10 വർഷ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്.
അഡ്മിൻ അസോസിയേറ്റ്
…..
24,300 രൂപ യാണ് പ്രതിമാസ ശമ്പളം.
ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദവും മൂന്നുവർഷ പ്രവൃത്തി പരിചയവും പരിഗണിക്കും. പ്രായ പരിധി 35 വയസ്സ്.
സപ്പോർട്ട് എൻജിനീയർ
പ്രതിമാസം 24,300 രൂപയാണ് ശമ്പളം. ആളെ 3 ഒഴിവ്. 55 ശതമാനം മാർക്കോടെ ബി.ടെക്. (സി.എസ്./സി.ഇഐ.ടി.)/ ബി.ഇ.(സി.എസ്./സി.ഇഐ.ടി.)/എം.സി.എ./ എം.എസ്സി.(കംപ്യൂട്ടർ സയൻസ്/ ഐ.ടി.), ഒരു വർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ ബി.സി.എ./ബി.എസ്.സി. (കംപ്യൂട്ടർ സയൻസ്/ ഐ.ടി.), രണ്ടു വർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ മൂന്നുവർഷ ഫുൾടൈം ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനീയറിങ്/ ഐ.ടി. കംപ്യൂട്ടർ ഹാർഡ് വെയർ മെയ്ന്റനൻസ്, രണ്ടുവർഷ പ്രവൃത്തിപരിചയം എന്നിവയിൽ ഏതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 35 വയസ്സ്. അപേക്ഷകൾ http://imk.ac.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കണം. അപേക്ഷ നൽകേണ്ട അവസാന തീയതി സെപ്റ്റംബർ 13ആണ്.
ഹൗസ് കീപ്പിങ് സർവീസ് അസോസിയേറ്റ്
പ്രതിമാസ ശമ്പളം 20,300 രൂപ. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ഡിപ്ലോമ, രണ്ടുവർഷ പ്രവൃത്തിപരിചയം (ഹോട്ടൽ ഹൗസ്കീപ്പിങ്), എം.എസ്. ഓഫീസ് ഇന്റർനെറ്റ് പരിജ്ഞാനം, ആശയവിനിമയ ശേഷി എന്നീ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായ പരിധി 35 വയസ്സ്. അപേക്ഷ http://iimk.ac.in വഴി സമർപ്പിക്കാം. അവസാന തീയതി സെപ്റ്റംബർ 17.