പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു: അധ്യാപക ദിനത്തിൽ പാലക്കാട്‌ സമ്മാനിക്കും

Sep 1, 2023 at 4:20 pm

Follow us on

തിരുവനന്തപുരം:2022-23 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അധ്യാപകരെയും, വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 1 അധ്യാപകനെയുമാണ് അവാർഡിന് തെരഞ്ഞെടുത്തത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ്സ്
അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി കൂടി വിലയിരുത്തിയാണ്
പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ, കൈറ്റ് അംഗങ്ങളുമായ സമിതിയാണ്
ജേതാക്കളെ തിരഞ്ഞെടുത്തത്.
അവാർഡ് നേടിയ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി അധ്യാപകരുടെ പേര്, ഔദ്യോഗിക പദവി, സ്കൂളിന്റെ പേര്, ജില്ല എന്നിവ താഴെ നൽകുന്നു. അവാർഡുകൾ ഈ മാസം 5ന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ മന്ത്രി എം.ബി.രാജേഷ് വിതരണം സമ്മാനിക്കും.

2022-23 വർഷത്തെ സംസ്ഥാനത്തെ മികച്ച സ്കൂൾ പി.ടി.എ. കൾക്കുള്ള അവാർഡുകൾ (ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ യഥാക്രമം)
പ്രൈമറിതലം

  1. ജി.എം.യു.പി. സ്കൂൾ, അരീക്കോട്, മലപ്പുറം ജില്ല
  2. ജി.എൽ.പി.സ്കൂൾ, തൊളിക്കോട്, പുനലൂർ, കൊല്ലം
  3. ജി.യു.പി.എസ്. വിതുര, തിരുവനന്തപുരം
  4. ജി.എൽ.പി. സ്കൂൾ, കൈതക്കൽ, ചെറുകാട്ടൂർ പി.ഒ., വയനാട്
  5. ജി.യു.പി.എസ്. ചുനക്കര, ആലപ്പുഴ
    സെക്കന്ററിതലം
  6. ഗവ.വി.എച്ച്.എസ്.എസ്. ഇരിങ്ങോൾ പി.ഒ., പെരുമ്പാവൂർ, എറണാകുളം
  7. ജി.വി.എച്ച്.എസ്.എസ്. കതിരൂർ, തലശ്ശേരി, കണ്ണൂർ
  8. ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ, മാനന്തവാടി, വയനാട്
  9. ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്, മഞ്ചേരി, മലപ്പുറം
  10. എസ്.വി.ജി.വി.എച്ച്.എസ്.എസ്. കിടങ്ങന്നൂർ, ആറൻമുള, പത്തനംതിട്ട
    അഞ്ചു ലക്ഷം രൂപയും, സി.എച്ച്. മുഹമ്മദ്കോയ എവർട്രോളിംഗ് ട്രോഫിയും, പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനം. രണ്ടു മുതൽ അഞ്ചുവരെ സ്ഥാനം ലഭിച്ച
    വർക്ക് യഥാക്രമം നാലുലക്ഷം, മൂന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.
    സെപ്തംബർ അഞ്ചിന് പാലക്കാട് വച്ച് നടക്കുന്ന അദ്ധ്യാപകദിനാഘോഷ
    ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Follow us on

Related News