തിരുവനന്തപുരം: രാജ്യത്ത് 26 ലക്ഷം പട്ടികജാതി വിദ്യാർഥികൾക്കും മറ്റു സംവരണ വിഭാഗക്കാർക്കും 2023-24 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പുകൾക്ക് അവസരം. അംഗീകൃത സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. www.dcescholarship.kerala.gov.in എന്ന സംസ്ഥാന സ്കോളർഷിപ്പ് പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങൾ http://socialjustice.gov.in/Schemes/2308 ൽ
ലഭ്യമാണ്. രക്ഷാകർത്താക്കളുടെ വാർഷിക കുടുംബവരുമാനം രണ്ടരലക്ഷം രൂപയിൽ കവിയരുത്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷത്തിൽ 3500 മുതൽ 7000 രൂപ വരെ അക്കാദമിക് അലവൻസ് /സ്കോളർഷിപ്പായി ലഭിക്കും. മറ്റു വിഭാഗങ്ങളിൽ ശുചീകരണ-ആരോഗ്യ പ്രവർത്തനങ്ങളിലേർപ്പെടുന്ന തൊഴിലാളികളുടെ മക്കൾക്കും അപേക്ഷിക്കാവുന്നതാ
ണ്. ഇവർക്ക് വരുമാനപരിധി ബാധകമല്ല. അംഗീകൃത സ്കൂളുകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വർഷത്തിൽ 3500 മുതൽ 8000 രൂപ വരെ അനുവദിക്കും.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് തുകയുടെ 10 ശതമാനം അധികമായി അനുവദിക്കും. സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് മൊബൈൽ ഫോൺ നമ്പർ, ആധാർ നമ്പർ, ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട്, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും അതത് സ്കോളർഷിപ് പോർട്ടലുകളിൽ ലഭിക്കും.