തിരുവനന്തപുരം:2021-22 വര്‍ഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദുവാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മികച്ച ഡയറക്ടറേറ്റായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്റിനെയും ((IHRD), മികച്ച സര്‍വകലാശാലയായി കേരള സര്‍വകലാശാലയേയും തിരഞ്ഞെടുത്തു. മികച്ച എന്‍.എസ്.എസ്. യൂണിറ്റുകൾക്കുള്ള പുരസ്ക്കാരം 10 യൂണിറ്റുകളും മികച്ച എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കുള്ള പുരസ്ക്കാരം 10 പേരും പങ്കിട്ടു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍പേഴ്സണും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, എന്‍.എസ്.എസ്. റീജിയണല്‍ ഡയറക്ടര്‍, എന്‍.എസ്.എസ് ട്രെയിനിംഗ് കോ ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ അംഗങ്ങളും സംസ്ഥാന എന്‍.എസ്. എസ്. ഓഫീസര്‍ കണ്‍വീനറുമായ സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.
അവാര്‍ഡുകള്‍ സെപ്തംബര്‍ അവസാനം തൃശ്ശൂരില്‍ വച്ച് വിതരണം ചെയ്യും – മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
അവാര്‍ഡ് ജേതാക്കൾ
മികച്ച ഡയറക്ടറേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡവലപ്മെന്‍റ് (IHRD)
(എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – ഡോ.അജിത് സെന്‍)
മികച്ച സര്‍വ്വകലാശാല
കേരള സര്‍വ്വകലാശാല
(എന്‍ എസ് എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – ഡോ. ഷാജി എ)
മികച്ച യൂണിറ്റുകള്‍
1.കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവ.വിമന്‍സ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ
- സനാതന ധര്‍മ്മ കോളേജ്, ആലപ്പുഴ
- സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്ക് കോളേജ്, തിരൂര്‍
- പയ്യന്നൂര്‍ കോളേജ്, പയ്യന്നൂര്‍
- എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം
- ശ്രീക്യഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളേജ്, പാലക്കാട്
- എച്ച് എസ് എസ് പനങ്ങാട്, തൃശ്ശൂര്‍
- എന്‍ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അകത്തേത്തറ, പാലക്കാട്
- ജി വി എച്ച് എസ് എസ് (ജി) ബി പി അങ്ങാടി, തിരൂര്‍
- കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മുട്ടം, തൊടുപുഴ
മികച്ച പ്രോഗ്രാം ഓഫീസര്‍മാര്‍
- ശ്രീ.പ്രസാദ് എസ് ബി
(കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ ഗവ. വിമന്‍സ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ) - ഡോ.എസ് ലക്ഷ്മി
(സനാതന ധര്‍മ്മ കോളേജ്, ആലപ്പുഴ) - ശ്രീ. ഖാദര്‍ കെ എ
(സീതി സാഹിബ് മെമ്മോറിയല്‍ പോളിടെക്നിക്ക് കോളേജ്, തിരൂര്‍) - ഡോ. സുജിത്ത് കെ വി
(പയ്യന്നൂര്‍ കോളേജ്, പയ്യന്നൂര്‍) - ഡോ. സുനീഷ് പി യു
(എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം)
6.ശ്രീമതി. മിനി കെ
(ശ്രീക്യഷ്ണപുരം വി റ്റി ഭട്ടതിരിപ്പാട് കോളേജ്, പാലക്കാട്)
7.ശ്രീമതി. രേഖ ഇ ആര്‍
(എച്ച് എസ് എസ് പനങ്ങാട്, തൃശ്ശൂര്‍)
8.ഡോ. സജീഷ് പി
(എന്‍ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അകത്തേത്തറ, പാലക്കാട്)
9.ശ്രീമതി. സില്ലിയത്ത്
(ജി വി എച്ച് എസ് എസ് (ജി) ബി പി അങ്ങാടി, തിരൂര്‍)
10.ശ്രീ.ഫൈസല്‍ പി ഖാന്‍
(കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, മുട്ടം, തൊടുപുഴ)
മികച്ച വോളന്‍റിയര്‍മാര്‍
- മാര്‍ട്ടിന്‍ ജോസഫ്
(എസ് ബി കോളേജ്, ചങ്ങനാശ്ശേരി) - അര്‍ച്ചന പ്രകാശ്
(ഗവ. ലോ കോളേജ്, അയ്യന്തോള്‍, തൃശ്ശൂര്‍) - അഭിജിത്ത് എസ്
(എന്‍ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട്) - ഫിദ ഫര്‍ഹാ ഖാലിദ്
(കൃഷ്ണ മേനോന്‍ മൊമ്മോറിയല്‍ ഗവ.വിമന്‍സ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂര്‍) - ആല്‍ബിന്‍ കുര്യാക്കോസ്
(രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ.ആര്‍ട്ട്സ് & സയന്‍സ് കോളേജ്, കോട്ടത്തറ) - മഞ്ജിമ എം
(എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം) - അജ്മല്‍ എം
(മിലാദ് ഇ ഷെരീഫ് മെമ്മോറിയല്‍ കോളേജ്, കായംകുളം) - ആതിര മോഹന്‍ ജി റ്റി
(കെ മാധവ മെമ്മോറിയല്‍ കോളേജ്, നങ്ങിയാര്‍കുളങ്ങര, ആലപ്പുഴ) - അനിത്ത് എം
(ശ്രീകൃഷ്ണപുരം വി റ്റി ഭട്ടതിരിപ്പാട് കോളേജ്, മന്നംപറ്റ, പാലക്കാട്) - ദൃശ്യമോള്‍ റ്റി
(ഗവ.വിമണ്‍സ് പോളിടെക്നിക്ക് കോളേജ്, കോട്ടക്കല്‍) - രോഹിന്‍ പ്രമോദ്
(കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, താമരശ്ശേരി) - ശ്രീലയ ഒ പി
(ജി എച്ച് എസ് എസ് ഫോര്‍ ഗേള്‍സ് മാടായി കണ്ണൂര്‍) - ബാസിം കെ
(ഗവ. എച്ച് എസ് എസ് പൂക്കോട്ടുംപാടം, മലപ്പുറം) - സ്നേഹ വി
(കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ്, ചേലക്കര, പഴയന്നൂര്‍, തൃശ്ശൂര്‍) - ആല്‍വിന്‍ ക്രിസ്റ്റി
(നെഹ്റു ആര്‍ട്ട്സ് & സയന്‍സ് കോളേജ്, കാഞ്ഞങ്ങാട്) - ആര്യ രഞ്ജിത്ത്
(എം ഇ എസ് ആര്‍ട്ട്സ് & സയന്‍സ് കോളേജ്, കൂത്തുപറമ്പ)
(പ്രത്യേക പുരസ്കാരങ്ങള്‍) നേടിയവര്‍
ഡയറക്ടറേറ്റുകള്‍
…………………..
- ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍
(പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – ഡോ.രഞ്ജിത്ത് പി) - ഡയറക്ടറേറ്റ് ഓഫ് ഹയര്‍ സെക്കന്‍ററി എഡ്യൂക്കേഷന്‍
(പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – ഡോ.ജേക്കബ് ജോണ്‍) - ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്‍
(പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ – ഡോ.അജിത എസ്)
യൂണിറ്റും പ്രോഗ്രാം ഓഫീസറും
…………………..
- എസ് ബി കോളേജ്, ചങ്ങനാശ്ശേരി, കോട്ടയം
(പ്രോഗ്രാം ഓഫീസര്‍ – ശ്രീ.റൂബിന്‍ ഫിലിപ്പ് - മിംസ് കോളേജ് ഓഫ് നഴ്സിംഗ്, കോഴിക്കോട്
(പ്രോഗ്രാം ഓഫീസര്‍ – മീനു പീറ്റര്‍)
വോളന്‍റിയര്‍മാര്‍
………………
1.റിയാസ് നൗഫല്‍ – ജി വി എച്ച് എസ് എസ്, തട്ടക്കുഴ, ഇടുക്കി
- വേദ ബി എസ് – ജി വി എച്ച് എസ് എസ്, ബാലുശ്ശേരി, കോഴിക്കോട്
- രോഹിത് രത്നാകരന്‍ – മൊറാഴ കോ-ഓപ്പറേറ്റീവ് ആര്‍ട്ട്സ് & സയന്‍സ് കോളേജ്
എൻ എസ് എസിനെപ്പറ്റി
……………………..
പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ സന്നദ്ധ സേവന പ്രസ്ഥാനമാണ് നാഷണല്‍ സര്‍വ്വീസ് സ്കീം. സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ 25 യൂണിവേഴ്സിറ്റി/ഡയറക്ടറേറ്റ്, എന്‍ എസ് എസ് സെല്ലുകളിലായി 3500 എന്‍ എസ് എസ് യൂണിറ്റുകളും 3.5 ലക്ഷം എന്‍ എസ് എസ് വോളന്‍റിയര്‍മാരുമാണ് ഓരോ വര്‍ഷവും പ്രവര്‍ത്തിക്കുന്നത്.
2021-22 വര്‍ഷത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികള്‍ ഏറ്റെടുക്കുകയും, കലാലയങ്ങളിലും, ദത്ത് ഗ്രാമങ്ങളിലും തനതായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനും എന്‍ എസ് എസ് യൂണിറ്റുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
350 ല്‍ പരം എന്‍ എസ് എസ് ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കി, കോവിഡ് മഹാമാരിയില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ നല്‍കികൊണ്ട് സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍, ലഹരിക്കെതിരെയുള്ള സംസ്ഥാനതല പദ്ധതികള്‍, ഞങ്ങളും കൃഷിയിലേക്ക് പദ്ധതി, പുസ്തകതണല്‍, ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, One Campus One IAS പദ്ധതി, ജലസംരക്ഷണ പദ്ധതികള്‍, പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പസ് പദ്ധതി, സൗരോര്‍ജ്ജ പദ്ധതി, പാലിയേറ്റീവ് കെയര്‍ പദ്ധതി, വിവിധ ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍, പഠന സഹായ വിതരണങ്ങള്‍, കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമുകള്‍, സംസ്ഥാന-ദേശീയ ക്യാമ്പുകള്‍, ആരോഗ്യ സംരക്ഷണ ക്യാമ്പയിനുകള്‍, ആദിവാസി – പിന്നോക്ക മേഖലയിലെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, സ്കൂള്‍ ദത്തെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വയോജന സംരക്ഷണ പ്രോഗ്രാമുകള്‍, വിദ്യാര്‍ത്ഥി സൗഹൃദക്യാമ്പസ്ڈ തുടങ്ങിയവ എന്‍ എസ് എസ് നടപ്പിലാക്കിയ പ്രധാന പ്രവര്‍ത്തനങ്ങളാണ്.