തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദർശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും പങ്കുചേർന്നു. കുട്ടികളും മന്ത്രിയും ചേർന്ന് ഓണപ്പാട്ടുകൾ പാടി. ശ്രീചിത്രയിലെ എല്ലാ കുട്ടികൾക്കും ഓണക്കോടി നൽകാനായി കാനറ ബാങ്ക് നൽകിയ 95,000 രൂപ മന്ത്രി, ശ്രീചിത്ര സൂപ്രണ്ട് ബിന്ദുവിന് കൈമാറി. ഐസ്‌ക്രീം ഉൾപ്പെടെ സ്വീറ്റ്സും വനിത വികസന കോർപറേഷൻ നൽകിയ 30,000 രൂപ വിലവരുന്ന മറ്റ് വസ്ത്രങ്ങളും മന്ത്രി കൈമാറി.
ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ
തിരുവനന്തപുരം:കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സർക്കാർ...









