തിരുവനന്തപുരം:പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടുന്നതിന് ഇന്നും നാളെയുമായി അപേക്ഷ നൽകാം. ഇതിനുള്ള വേക്കൻസി ലിസ്റ്റ് http://hscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ന് (23ന്) രാവിലെ10മുതൽ നാളെ (24ന്) വൈകിട്ട് 4 വരെ അപേക്ഷ ഓൺലൈനായി നൽകാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാൻ കഴിയില്ല. നിലവിലുള്ള ഒഴിവ് http://hscap.kerala.gov.in ൽ ലഭ്യമാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ വേക്കന്റ് സീറ്റ് എന്ന ലിങ്കിലൂടെ അപേക്ഷ നൽകണം.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...