പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പ്ലസ്‌വൺ ഒഴിവ് സീറ്റുകളിൽ പ്രവേശനം: രണ്ടാം സ്പോട്ട് അഡ്മിഷൻ അപേക്ഷ ഇന്നും നാളെയും

Aug 23, 2023 at 6:12 am

Follow us on

തിരുവനന്തപുരം:പ്ലസ്‌വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാത്തവർക്കും നിലവിലുള്ള ഒഴിവുകളിൽ പ്രവേശനം നേടുന്നതിന് ഇന്നും നാളെയുമായി അപേക്ഷ നൽകാം. ഇതിനുള്ള വേക്കൻസി ലിസ്റ്റ് http://hscap.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഇന്ന് (23ന്) രാവിലെ10മുതൽ നാളെ (24ന്) വൈകിട്ട് 4 വരെ അപേക്ഷ ഓൺലൈനായി നൽകാം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർ അപേക്ഷിക്കേണ്ടതില്ല. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർക്കും അപേക്ഷിക്കാൻ കഴിയില്ല. നിലവിലുള്ള ഒഴിവ് http://hscap.kerala.gov.in ൽ ലഭ്യമാണ്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ കാൻഡിഡേറ്റ് ലോഗിനിലെ അപ്ലൈ ഫോർ വേക്കന്റ് സീറ്റ് എന്ന ലിങ്കിലൂടെ അപേക്ഷ നൽകണം.

Follow us on

Related News