തേഞ്ഞിപ്പലം:സാങ്കേതിക, വിജ്ഞാന മേഖലകളിലെ നൂതനാശയങ്ങളെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകളാക്കാന്‍ സഹായിക്കുന്ന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ഒരുക്കിയ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ (ടി.ബി.ഐ.-ഐ.ഇ.ടി.) വെബ്സൈറ്റ് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് പ്രകാശനം ചെയ്തു. ഐ.ടി., ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഹെല്‍ത് കെയര്‍, ഗ്രീന്‍ എനര്‍ജി, കാര്‍ഷിക-കായിക മേഖലകളിലെ സാങ്കേതികത തുടങ്ങിയവയാണ് ലക്ഷ്യമിടുന്ന പ്രധാന മേഖലകള്‍. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം ആശയങ്ങളുമായി ടി.ബി.ഐയിലെത്താം. ടി.ബി.ഐ. വഴി രജിസ്റ്റര്‍ ചെയ്യുന്നവരില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനുള്ള ഉപദേശ നിര്‍ദേശങ്ങളും സാമ്പത്തിക സഹായവും പ്രവര്‍ത്തന സ്ഥലസൗകര്യവുമെല്ലാം ലഭിക്കും.
http://tbiiet.org എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്കും വിശദവിവരങ്ങളും ലഭ്യമാണ്. ഫോണ്‍: 8281452715, 0494 2400223. ഐ.ഇ.ടി. അധ്യാപകനായ പി. സ്വരാധാണ് വെബ്സൈറ്റ് തയ്യാറാക്കിയത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഐ.ഇ.ടി. അക്കാദമിക് ഡയറക്ടറായ ഡോ. ലിബു അലക്സാണ്ടര്‍, അധ്യാപകരായ വി. ചിത്ര, കെ. മേഘദാസ്, എന്‍. അരുണ്‍, സെക്ഷന്‍ ഓഫീസര്‍ ദീപക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.