തിരുവനന്തപുരം:കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന തൊഴിൽ സേവന കേന്ദ്രം ഒരു പ്രമുഖ സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗ യുവതികൾക്ക് വേണ്ടി മാത്രം ഓഗസ്റ്റ് മാസം സൗജന്യ പ്ലേസ്മെന്റ് സംഘടിപ്പിക്കുന്നു.
കമ്പ്യൂട്ടർ ഓപ്പറേറ്റർ, ഓഫീസ് ട്രെയിനി തസ്തികകളിലാണ് നിയമനം. പ്ലസ്ടുവും ടൈപ്പിംഗിലും കമ്പ്യൂട്ടറിലുമുള്ള പരിജ്ഞാനവുമാണ് യോഗ്യത. തിരുവനന്തപുരം ജില്ലയിലാണ് നിയമനം. 18നും 30നും മധ്യേ പ്രായമുള്ള യുവതികൾക്ക് അപേക്ഷിക്കാം.
മേൽപ്പറഞ്ഞ തസ്തികകളിലേക്ക് താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ ഓഗസ്റ്റ് 20ന് മുമ്പ് https://forms.gle/n1rNxi5E3m8bNRmBA എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്.
അതിനുശേഷം ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികളിൽ നിന്നും യോഗ്യരായിട്ടുള്ളവർക്ക് ഇന്റർവ്യൂവിന് ഹാജരാകേണ്ട സ്ഥലവും സമയവും എസ്.എം.എസ് ലൂടെ അറിയിക്കും. ഇന്റർവ്യൂ ദിവസം ബയോഡേറ്റയും സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് “National Career Service Centre for SC/ST Trivandrum” എന്ന ഫേസ്ബുക്ക് പേജിലോ 0471 2332113/8304009409 എന്ന ഫോൺ നമ്പറിലോ ഓഫീസുമായോ ബന്ധപ്പെടാം.