പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടന പ്രതിനിധികളുടെ പിന്തുണ

Aug 9, 2023 at 4:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം. സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ക്വാളിറ്റി ഇപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) നേതൃയോഗത്തിലാണ് ഒൻപത് അംഗ സംഘടനാ പ്രതിനിധികളുടെ പിന്തുണ പ്രഖ്യാപനം ഉണ്ടായത് . സമഗ്ര ഗുണമേന്മയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ നടപ്പാക്കുമ്പോൾ സ്വീകരിക്കേണ്ട മാർഗങ്ങളും നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു.

കേന്ദ്രാവിഷ്കൃത പദ്ധതികളായ സമഗ്ര ശിക്ഷയുടെയും സ്റ്റാർസിന്റേയും കീഴിൽ ഈ അക്കാദമിക വർഷം നടപ്പിലാക്കുന്ന പദ്ധതികളുടെയും , പരിപാടികളുടേയും വ്യക്തമായ അവതരണവും നടന്നു. വിവിധ തരം പദ്ധതികളും പരിപാടികളും നടപ്പിലാക്കുമ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഇതര ഏജൻസികളുമായി ഏകീകൃതവും സംയോജിതവും ആവർത്തന രഹിതവുമായ പ്രവർത്തനങ്ങൾക്കാകണം രൂപം നൽകേണ്ടതെന്നും യോഗം നിർദ്ദേശിച്ചു. കുട്ടികളിലെ പഠന – പഠനേതര പ്രവർത്തനങ്ങളിൽ ഗുണമേന്മ ,സാങ്കേതികത ,നൂതനാശയം എന്നിവയിൽ അധിഷ്ഠിതമായ പദ്ധതികളും പരിപാടികളും ആവിഷ്ക്കരിച്ചു നടപ്പാക്കേണ്ടതുണ്ടെന്നും യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. അക്കാദമിക പ്രവർത്തനങ്ങൾക്ക് ഉപരിയായി പൊതുവിദ്യാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തി.

ദേശീയ ഗുണനിലവാര സൂചികയിൽ സംസ്ഥാനത്തിന് ഉയർന്ന ഗ്രേഡ് ലഭിക്കുന്നതിന് ആവശ്യമായ പദ്ധതി പ്രവർത്തനങ്ങൾക്ക് കൂട്ടായ പിന്തുണ പ്രഖ്യാപിച്ചാണ് യോഗം സമാപിച്ചത്. സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ അധ്യക്ഷത വഹിച്ചു . ക്യു ഐ പി അധ്യാപക സംഘടന പ്രതിനിധികളായ എൻ ടി ശിവരാജൻ, ഒ കെ ജയകൃഷ്ണൻ, പി കെ അരവിന്ദൻ, കെ.എം അബ്ദുള്ള, പി.എം രാജീവ് , തമീമുദ്ദീൻ , ജോസഫ് വർഗീസ്, പി എസ് ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. സമഗ്ര ശിക്ഷ കേരളം അഡീഷണൽ ഡയറക്ടർമാരായ ഷിബു ആർ എസ്, ശ്രീകലാ കെ എസ് , കൺസൾട്ടന്റുമാരായ സുരേഷ് കുമാർ എ കെ, സി. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ വിവിധ സെഷനുകളിലായി അവതരണം നടത്തി. സംസ്ഥാന പ്രോഗ്രാം ഓഫീസർമാരടക്കം സമഗ്ര ശിക്ഷയുടെ സംസ്ഥാനതല ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായിരുന്നു.

Follow us on

Related News