പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകളിൽ അപാകത: ആധാർ ഉൾപ്പെടുത്താൻ ക്യാമ്പുകൾ

Aug 3, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ 2022-24 വർഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി ഗുണഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചതിൽ പല അപാകതകളും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ബന്ധപ്പെട്ട സ്ഥാപന മേധാവികളും സ്ഥാപന തല നോഡൽ ഓഫീസർമാരും അപേക്ഷകരായ എല്ലാ വിദ്യാർഥികളും ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് ആധാർ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തണം.

ക്യാമ്പിന്റെ തീയതികൾ http://dcescholarship.kerala.gov.in ൽ പ്രസിദ്ധീകരിക്കും.
നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ ഓഗസ്റ്റ് 10ന് മുൻപായി ഇതുവരെ ആധാർ ഉൾപ്പെടുത്താത്ത വിദ്യാർഥികൾ തങ്ങളുടെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യങ്ങൾ വീഴ്ച കൂടാതെ പൂർത്തിയാക്കുന്നവരുടെ അപേക്ഷകൾ മാത്രമേ സ്‌കോളർഷിപ്പ് നൽകുന്നതിനായി കേന്ദ്ര പരിഗണിക്കുകയുള്ളൂവെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Follow us on

Related News