തിരുവനന്തപുരം:സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ലീഗൽ സപ്പോർട്ട് സെന്റർ പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് ടെക്‌നിക്കൽ എക്‌സ്‌പെർട്ട് അഭിഭാഷക തസ്തികകളിൽ താത്കാലികമായി നിയമനം നടത്തുന്നു. ടെക്‌നിക്കൽ എക്‌സ്‌പെർട്ടിന് എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്‌സ് എന്നിവയിലേതെങ്കിലും വിഷയത്തിൽ ബി-ടെക് /ഡിപ്ലോമ, മലയാളം ആൻഡ് ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, വെബ് ഡിസൈനിംഗ്, ഫോട്ടോഷോപ് പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്.
അഭിഭാഷക തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള നിയമ ബിരുദം, അഭിഭാഷകവൃത്തിയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. രണ്ട് തസ്തികകൾക്കും 40 ആണ് ഉയർന്ന പ്രായപരിധി. ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ബയോഡേറ്റയും പ്രായവും യോഗ്യതകളും തെളിയിക്കുന്ന രേഖകളുടെ അസലും, പകർപ്പും, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം ഓഗസ്റ്റ് 8ന് ഉച്ചയ്ക്ക് 2 നു തിരുവനന്തപുരം വികാസ് ഭവനിലുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ ആസ്ഥാന ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0471-2308630