പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

എഞ്ചിനീയറിങ് വിദ്യാർത്ഥിനികൾക്കുള്ള റോൾസ് റോയ്‌സ് ഉന്നതി സ്‌കോളർഷിപ്പുകൾ

Jul 30, 2023 at 2:00 am

Follow us on

തിരുവനന്തപുരം:റോൾസ് റോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എഞ്ചിനീയറിങ് ബിരുദ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഉന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എഞ്ചിനീയറിങ് പ്രോഗ്രാം പൂർത്തിയാക്കുന്നതിന് പെൺകുട്ടികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനാണ് സ്കോളർഷിപ്പാണിത്.
AICTE അംഗീകൃത സ്ഥാപനത്തിൽ എയ്‌റോസ്‌പേസ്, മറൈൻ, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടേഴ്‌സ് തുടങ്ങിയ മേഖലകളിൽ നിലവിൽ 1/2/3 വർഷ എഞ്ചിനീയറിങ് കോഴ്‌സുകൾ പഠിക്കുന്ന ഇന്ത്യക്കാരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അവരുടെ 10-ാം ക്ലാസ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ 60% ത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം. 35,000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷിക്കാനുള്ള അവസാന തീയതി: 31-08-2023. അപേക്ഷ നൽകാനും കൂടുതൽ വിവരങ്ങൾക്കും http://b4s.in/it/UNS4 സന്ദർശിക്കുക.

Follow us on

Related News