തിരുവനന്തപുരം:റോൾസ് റോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എഞ്ചിനീയറിങ് ബിരുദ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഉന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എഞ്ചിനീയറിങ് പ്രോഗ്രാം പൂർത്തിയാക്കുന്നതിന് പെൺകുട്ടികളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിനാണ് സ്കോളർഷിപ്പാണിത്.
AICTE അംഗീകൃത സ്ഥാപനത്തിൽ എയ്‌റോസ്‌പേസ്, മറൈൻ, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടേഴ്‌സ് തുടങ്ങിയ മേഖലകളിൽ നിലവിൽ 1/2/3 വർഷ എഞ്ചിനീയറിങ് കോഴ്‌സുകൾ പഠിക്കുന്ന ഇന്ത്യക്കാരായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അവരുടെ 10-ാം ക്ലാസ്, 12-ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ 60% ത്തിൽ കൂടുതൽ മാർക്ക് നേടിയിരിക്കണം. 35,000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷിക്കാനുള്ള അവസാന തീയതി: 31-08-2023. അപേക്ഷ നൽകാനും കൂടുതൽ വിവരങ്ങൾക്കും http://b4s.in/it/UNS4 സന്ദർശിക്കുക.
പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം
തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന...








